Section

malabari-logo-mobile

ആധാര്‍ കാര്‍ഡ് എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്; സുപ്രീം കോടതി

HIGHLIGHTS : ദില്ലി: ആധാര്‍ കാര്‍ഡ് എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ

images (1)ദില്ലി: ആധാര്‍ കാര്‍ഡ് എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കരുതെന്നും സുപ്രീം കോടതി. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എല്‍പിജി സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹരജിയിലാണ് കോടതിയുടെ ഈ വിധി.

sameeksha-malabarinews

ആധാര്‍ കാര്‍ഡ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വ്യക്തികളാണെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തില്‍ പെടുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്നും പകരം മറ്റു തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം എന്നും കോടതി നിര്‍ദ്ദേശിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!