Section

malabari-logo-mobile

അഴുകിയ ഭക്ഷണവും കെമിക്കലുകളും: കോഴിക്കോട്ട് രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു

HIGHLIGHTS : അഴുകിയ ഭക്ഷണവും കെമിക്കലുകളും കോഴിക്കോട്ട് രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു

കോഴിക്കോട് : നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കെമിക്കല്‍ ബാരലുകളില്‍ ഭക്ഷണം സൂക്ഷിച്ച വച്ചിരിക്കുന്നതായും വൃത്തിഹീനിമായ രീതിയില്‍ ഭക്ഷണെ പാകം ചെയ്യുന്നതും കണ്ടെത്തി. ഇതേ തുടര്‍ന്ന് രണ്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.
കോഴിക്കോട് മൊഫ്യൂസല്‍ സ്‌ററാന്റിന് സമീപത്തുള്ള ഗോകുലും മെസ്സ് ഹൗസ് , കാലിക്കറ്റ് ഹോട്ടല്‍ എന്നിവയാണ് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗോകുലം മെന്ന് ഹൗസില്‍ കെമിക്കലുകള്‍ സ,ൂക്ഷിക്കുന്ന ബാരലുകളിലാണ് ഭക്ഷണം സൂക്ഷിച്ചു വെച്ചിരിക്കുന്നത്. കാലിക്കറ്റ് ഹോട്ടലില്‍ വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണം ഇടകലര്‍ത്തിയാണ് സൂക്ഷിച്ചിരുന്നത്. രണ്ടിടത്തും വളരെ വൃത്തിഹീനമായ അടുക്കളകളായിരുന്നു. പരിശോധന സമയത്ത് അഴുക്കുവെള്ളം അടുക്കളയില്‍ കെട്ടികിടക്കുന്ന അവസ്ഥയിലായിരുന്നു.
മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റില്ലാത്ത ജീവനക്കാരെ നിയമിച്ചതിനും നിലവാരമില്ലാത്ത പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും കുടിവെള്ള പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും മറ്റ് നാലു ഹോട്ടലുകള്‍ക്കു കൂടി ഭക്ഷ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവയടക്കം ആറു ഹോട്ടലുകളും 30,000 രുപ വീതം പിഴയടക്കണം.
പരിശോധനയ്ക്ക് ജീല്ല ഭക്ഷ്യസുരക്ഷ ഓഫീസര്‍ മുഹമ്മദ് റാഫി, ശിവദാസന്‍, രാജീവ് കെ സുജയന്‍, വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!