Section

malabari-logo-mobile

അഴകേറും അധരങ്ങള്‍ ഇനി നിങ്ങള്‍ക്കും സ്വന്തം

HIGHLIGHTS : ചുണ്ടകള്‍ക്ക് നിറമില്ലാത്തതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ വിഷമിക്കേണ്ട ഇനിമുതല്‍ നിങ്ങളുടെ ചുണ്ട്കളും തത്തമ്മ ചുണ്ടു പോലെയാവും ഉറപ്പ്. അഴകേറും അധരങ...

ചുണ്ടകള്‍ക്ക് നിറമില്ലാത്തതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ വിഷമിക്കേണ്ട ഇനിമുതല്‍ നിങ്ങളുടെ ചുണ്ട്കളും തത്തമ്മ ചുണ്ടു പോലെയാവും ഉറപ്പ്.
അഴകേറും അധരങ്ങള്‍ക്കായി ഇതൊന്നും പരീക്ഷിച്ചോളു…….

പരീക്ഷിക്കാന്‍ പറഞ്ഞെന്നുകരുതി നേരെ ഏതെങ്കിലും കോസ്‌മെറ്റിക്‌സ് കടയിലെ ചില്ലുകൂട്ടിലിരിക്കുന്ന ലിപ്സ്റ്റിക്കുകള്‍ ലക്ഷ്യമാക്കി പോവേണ്ട….നേരെ നിങ്ങളുടെ അടുക്കളയിലേക്ക് കയറിക്കോളു….അവിടെയുള്ള ചില എൈറ്റംസ്മതി നമ്മുടെ ചുണ്ടുകളെ നനുത്തതും…തുടുത്തതും ചെഞ്ചുണ്ടുമാക്കി മാറ്റാന്‍….

sameeksha-malabarinews

ചുണ്ടുകളുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ചുവന്നുള്ളി ചതച്ചെടുത്ത നീരും, തേനും ഗ്ലിസറിനും സമം ചേര്‍ത്തു പുരട്ടി ഇടുക, അല്ലെങ്കില്‍ ബീറ്റ്‌റൂട്ട് നീരെടുത്ത് ചുണ്ടില്‍ തേച്ചിടുക. അരമണിക്കൂര്‍ പുരട്ടിയിട്ടിയിട്ടശേഷം കുഴികളയുക. ആഴ്ച്ചയില്‍ മൂന്ന് തവണമാത്രം ചെയ്യുകയേവേണ്ടു….. ചുണ്ടുകള്‍ തിളക്കമുള്ളതാകും.

നിങ്ങളെ അലട്ടുന്ന മറ്റൊരു പ്രശ്‌നം ചുണ്ടുകളിലെ കറുത്ത പാടുകളല്ലെ…. അതിനും പരിഹാരമുണ്ട്….. ചുണ്ടിലെ കറുപ്പ് മാറാന്‍ ഒരു ടീസ്പൂണ്‍ വെണ്ണെയോടൊപ്പം ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം ചുണ്ടില്‍ ദിവസവും പുരട്ടിയാല്‍ മാത്രംമതി.
വരണ്ടുണങ്ങി വിണ്ടുകീറിയ ചുണ്ടുകളാണോ പ്രശ്‌നം…. അതിനും പരിഹാരമുണ്ട്……. കറ്റാര്‍വാഴ നീര് ദിവസവും ചുണ്ടില്‍ പുരട്ടിയിടുക, അല്ലെങ്കില്‍ കാരറ്റ് അരച്ച് പുരട്ടുക.
ചുണ്ടുകള്‍ക്ക് പിങ്ക് നിറം കിട്ടാന്‍ പുതിന ഇലയുടെ നീരെടുത്ത് ചുണ്ടില്‍ പതിവായി തേച്ചാല്‍മതി കേട്ടോ….

ഇനി റോസാപ്പുപോലെ ചുവന്ന ചുണ്ടുകള്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം…. രണ്ട് പനിനീര്‍ പൂവിതളുകള്‍ അവ ചാലിക്കാനാവാശ്യമായ ഗ്ലിസറിനുമായിയോജിപ്പിച്ച്്് കിടക്കുന്നതിനുമുമ്പേ ചുണ്ടില്‍ പുരട്ടിയിടുക. ഇതുചെയ്യാന്‍ കഴിയില്ലെങ്കില്‍ ദിവസവും കുറച്ച്് തേനെടുത്ത്്് ചുണ്ടില്‍ പുരട്ടിനോക്കു…. മാറ്റം ഞെട്ടിക്കുന്നതായിരിക്കും.

ഇതെല്ലാം നിങ്ങള്‍ ചുണ്ടിന്റെ സൗന്ദര്യം വര്‍ദ്ധനയ്ക്കായി ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കാനും വിറ്റാമിന്‍ സി അടങ്ങിയ പച്ചകറികള്‍ കഴിക്കാനും മറക്കണ്ട….. പിന്നെ മനസുതുറന്നു ചിരിക്കാനും………. ഇത്രയുമായാല്‍ ആരെയും മോഹിപ്പിക്കുന്ന പവിഴാധരങ്ങള്‍ നിങ്ങളുടെ സ്വന്തം…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!