Section

malabari-logo-mobile

ആകാശത്ത് വിസ്മയം തീര്‍ത്ത് പിങ്ക് മൂണ്‍

HIGHLIGHTS : A pink moon filled the sky with wonder

ന്യൂഡല്‍ഹി: മനുഷ്യന് ആയുസില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ചില ആകാശ വിസ്മയങ്ങളുണ്ട്. അവയില്‍ ഒന്നാണ് പിങ്ക് മൂണ്‍ പ്രതിഭാസം. പിങ്ക് മൂണിനെ നന്നായി കാണാന്‍ കഴിയുന്ന ദിവസങ്ങള്‍ ഇന്നും നാളെയുമാണ്. ഇന്ന് വൈകുന്നേരത്തോടെ പിങ്ക് മൂണ്‍ പ്രതിഭാസം പൂര്‍ണമായും കാണാന്‍ കഴിയുമെന്നാണ് നാസ പറയുന്നത് . ഇന്ത്യയില്‍ ഏപ്രില്‍ 24 ബുധനാഴ്ച രാവിലെ 5:18 ന് ഇന്ത്യയില്‍ പൂര്‍ണചന്ദ്രന്‍ പരമാവധി വലിപ്പത്തിലെത്തും. ഏപ്രില്‍ മാസത്തെ പൂര്‍ണ്ണ ചന്ദ്രന്‍ ശരാശരിയേക്കാള്‍ വലുതായി കാണപ്പെടും. ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുന്നതിനാലാണ് വലിപ്പത്തില്‍ കാണുക.

വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമായി രാത്രിയില്‍ ആകാശത്ത് തെളിയുന്ന പൂര്‍ണ ചന്ദ്രനാണ് പിങ്ക് മൂണ്‍. എഗ്ഗ് മൂണ്‍, ഫിഷ്മൂണ്‍, സ്പ്രൗട്ടിങ് ഗ്രാസ് മൂണ്‍ തുടങ്ങിയ വിളിപ്പേരുകളും ഇതിനുണ്ട്. ഏപ്രില്‍ മാസത്തില്‍ യുഎസില്‍ ഉടനീളം വ്യാപകമായി പുഷ്പിക്കുന്ന മോസ് പിങ്ക് എന്ന സസ്യത്തിന്റെ പേരില്‍ നിന്നാണ് ഈ കാലയളവില്‍ ദൃശ്യമാകുന്ന ചന്ദ്രന് ഈ പേര് വന്നത്. പിങ്ക് മൂണ്‍ വസന്തകാലത്താണ് സംഭവിക്കുന്നത്, നവീകരണത്തിന്റെയും പുതിയ തുടക്കങ്ങളുളെയും സൂചിപ്പിക്കുന്നതാണിത്.

sameeksha-malabarinews

വടക്കേ അമേരിക്കയിലെ നിരീക്ഷകര്‍ക്ക ഈ ആകാശ വിസമയം ഏപ്രില്‍ 23 ന് പൂര്‍ണമായും കാണാനാകും. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇതിന് അനുയോജ്യസമയം. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ പൂര്‍ണചന്ദ്രന്‍ കിഴക്ക് ഉദിക്കും. കാഴ്ചക്കാര്‍ക്ക് പ്രാദേശിക ചന്ദ്രോദയ സമയവും അസ്തമയ സമയവും പരിശോധിച്ച ശേഷം സ്ഥലം തെരഞ്ഞെടുക്കാം.

പിങ്ക് മൂണെന്നാണ് പേരെങ്കിലും തെളിഞ്ഞ ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രനെ കാണുക. രാത്രി തെളിഞ്ഞ ആകാശത്ത് പിങ്ക് മൂണ്‍ കാണാനാവും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഓരോ ഭാഗങ്ങളില്‍ നിന്നും ദൃശ്യമാകുന്ന പിങ്ക് മൂണിന് പല വലിപ്പമായിരിക്കും.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!