Section

malabari-logo-mobile

അബ്രഹാം ലിങ്കണ്‍

HIGHLIGHTS : മനുഷ്യന്റെ നന്‍മകളിലും അവന്റെ സ്വഭാവരൂപീകരണത്തെ കുറിച്ചും ചിന്തിച്ച മഹാനാണ് അബ്രഹാം ലിങ്കണ്‍.

മനുഷ്യന്റെ നന്‍മകളിലും അവന്റെ സ്വഭാവരൂപീകരണത്തെ കുറിച്ചും ചിന്തിച്ച മഹാനാണ് അബ്രഹാം ലിങ്കണ്‍. ഓരോവ്യക്തിയും ഒരു രത്‌നമാവണമെന്ന് അദ്ദഹം അതിയായി ആഗ്രഹിക്കുകയും സ്വപ്നംകാണുകയും ചൈതു. തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന് അയച്ചകത്താണിത്.
അവനെ ഇങ്ങനെ പഠിപ്പിക്കുക.
* ഏതൊരു ശത്രുവിന്നുളിലും ഒരു മിത്രമുന്നെ് അവനെ പഠിപ്പിക്കുക.
* വെറുതെ കിട്ടുന്ന 5 രൂപയെക്കാള്‍ വിലയു് അദ്വാനിച്ചുകിട്ടുന്ന ഒരു രൂപക്ക് എന്ന്
അവനെ പഠിപ്പിക്കുക.
* വിജയങ്ങളില്‍ ആഹ്ലാദിക്കാനും തോല്‍വികളെ അഭിമ ുഖീകരിക്കാനും
അവനെ പഠിപ്പിക്കുക.
* അസൂയ എന്നവികാരത്തെ അവനില്‍നിന്ന് അകറ്റിനിര്‍ത്തുക.
* ശാന്തവും മനോഹരവുമാ ചിരിയുടെ രഹസ്യം അവനെ പഠിപ്പിക്കക, ദുര്‍ബലരായ മനുഷ്യരെയും
ജീവികളെയും ഉപദ്രവിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ആളുകളെ മെരുക്കാന്‍ എളുപ്പമാണെന്ന് അവനെ
മനസ്സിലാക്കി കൊടുക്കുക.
* പക്ഷികളും പ്രാണികളും പുഴകളും പൂക്കളും അടങ്ങിയ പ്രപഞ്ചത്തിന്റെ അനന്ത വിസ്മയത്തെ കുറിച്ച് അവനെ
ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും പുസ്തകങ്ങളുടെ അത്ഭുത ലോകത്തെകുറിച്ച്
അവനെ പഠിപ്പിക്കുകയും ച്ചെയ്യുക.
* വളഞ്ഞ വഴികളിലൂടെ യുള്ള വിജയങ്ങളെക്കാള്‍ തോല്‍വിയാണ് ആദരിക്കപെടുക എന്ന്
അവനെ പഠിപ്പിക്കുക.
* ലോകംമുഴുവന്‍ തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കാന്‍
അവനെ പഠിപ്പിക്കുക .
* മാന്യന്‍മാരോട് മാന്യമായരീതിയിലും പരുക്കന്‍മാരോട് പരുക്കനായി പെരുമാറാനും അവനെ പഠ്പ്പിക്കുക.
* എല്ലാവരുടെയും വാക്കുകള്‍ കേള്‍ക്കുവാനും അവയില്‍ നിന്ന് സത്യം മാത്രം
സ്വീകരിക്കാനും അവനെ പഠിപ്പിക്കുക.
* ദു:ഖിതനായിരിക്കുമ്പോഴും ചിരിച്ചുകൊിരിക്കാനും കരയുന്നതില്‍ ഒട്ടും ലജ്ജതോന്നേതില്ലന്നും
അവനെ പഠിപ്പിക്കുക
* അമിതമായ പുകഴ്ത്തലുകളില്‍ അപകടം അടങ്ങിയിരിക്കുന്നെന്നും അവനെ പഠിപ്പിക്കുക.
* സ്വന്തം ബുദ്ധിയും കഴിവും കരുത്തും ഏറ്റവും ന്നല്ല കാര്യങ്ങള്‍ക്കായി പ്രയോജനപെടുത്താനും സ്വന്തം
മനസാക്ഷിക്ക് ഒരിക്കലും വിലപറയാതിരിക്കാനും അവനെ പഠിപ്പിക്കുക.
* ജനത്തിന്റ ശബ്ദ്ദകോലാഹലങ്ങള്‍ക്ക് നേരെ കണ്ണും ചെവിയും അടച്ചുവെച്ച് ശരി എന്ന് തോന്നുന്നതിനോടൊപ്പംനില്‍ക്കാനും അതിനുവേി പൊരുതാനും അവനെ പഠിപ്പിക്കുക.
* ധൈര്യവാനായിരിക്കുവാനുള്ള ക്ഷമ ഉാവാനും അക്ഷമനായിരിക്കുവാനുള്ള ധൈര്യമാവാനും
അവനെ പഠിപ്പിക്കുക.
* അവനവനില്‍ എപ്പോഴും ഉന്നതമായ വിശ്വാസം ഉാവാന്‍ അവനെ പഠിപ്പിക്കുക എങ്കില്‍ മാത്രമെ അവന് മനുഷ്യനില്‍ വിശ്വാസമുായിരിക്കുകയൊള്ളൂ
* അവനെ ആശ്ലേഷിക്കാതിരിക്കുക. അഗ്നിപരീക്ഷണത്തെ അതിജീവിക്കുമ്പോഴാണല്ലൊ ശരിയായ ഉരുക്കുാവുന്നത് ഇത് ഒരു ഭാരിച്ചചുമതലയാണെന്ന് അറിയാമെങ്കിലും താങ്കള്‍ക്ക് എന്തൊക്കെ അവനുവേി  ചെയ്യാന്‍ കിയുമെന്നും നോക്കുക. അവന്‍ എന്റെമകന്‍ ഒരു കോച്ചുമിടുക്കനാണ്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!