Section

malabari-logo-mobile

അബ്ദുറബ്ബിന്റെ പരപ്പനങ്ങാടിയിലെ ജനസമ്പര്‍്ക്കപരിപാടിയില്‍ 300 അപേക്ഷകള്‍ തീര്‍പ്പാക്കി

HIGHLIGHTS : വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് എംഎല്‍എ പരപ്പനങ്ങാടിയില്‍

janasmbarikam parappanangadi copyപരപ്പനങ്ങാടി:  വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് എംഎല്‍എ പരപ്പനങ്ങാടിയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മുന്നൂറ് അപേക്ഷകള്‍ തീര്‍പ്പാക്കി. 512 അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത്. ബാക്കിയുള്ള അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചച രാവിലെ പരപ്പനങ്ങാടി പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയില്‍ 500ലധികം ജനങ്ങള്‍ പങ്കേടുത്തു
എപിഎല്‍ വിഭാഗത്തിലുള്ള റേഷന്‍കാര്‍ഡുകള്‍ ബിപിഎല്ലിലേക്ക് മാറ്റാനുള്ള അപേക്ഷകളാണ് ലഭിച്ചയവയിലധികവും ചികിത്സാസഹായം, പട്ടയം, ഭവന നിര്‍മ്മാണം , വായ്പ എഴുതി തള്ളല്‍, ചെട്ടിപ്പടി ടൗണ്‍ സൗന്ദര്യവല്‍ക്കരണം, കീരനെല്ലുര്‍ പുഴയില്‍ സ്ഥിരം തടയണ കുടിവെള്ള വിതരണം എന്നീ ആവിശ്യങ്ങളാണ് പരിപാടിയില്‍ പ്രധാനമായും ഉയര്‍ന്ന് വന്നത്.

sameeksha-malabarinews

മന്ത്രിയെക്കൂടാതെ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചര്‍, പഞ്ചായത്ത് സക്രട്ടറി സാമുവല്‍, പഞ്ചായത്തംഗങ്ങള്‍, വിവധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കേടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!