ചേളാരിയില്‍ കെഎസ്ആര്‍ടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു

chelari acciident copyചേളാരി: മലപ്പുറം ജില്ലയിലെ ചേളാരിക്കടുത്ത് പടിക്കലില്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചേളാരി ചെനക്കലങ്ങാടി പാലേരി മമ്മതിന്റെ മകള്‍ ജസിയ(23) ആണ് മരിച്ചത്. ചേലേമ്പ്ര സ്വദേശി ഷാഹുല്‍ ഹമീദിന്റെ ഭാര്യയാണ് ജസിയ.

വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തല്‍ ജീപ്പ് ഡ്രൈവര്‍ക്കും മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് ഇവരടക്കം 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹസല്‍ക്കാരം കഴിഞ്ഞ് ജീപ്പില്‍ മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്സ്. പറമ്പില്‍ പീടികയില്‍ നിന്ന് ചെനക്കലങ്ങാടിയിലേക്ക് വരികയായിരുന്ന ജീപ്പ് കെഎസ്ആര്‍ടിസി ബസ്സിലിടിച്ചാണ് അപകടമുണ്ടയത്.

Share news
error: Content is protected !!
Scroll to Top