കോഴിക്കോട് നഗരത്തില്‍ വൃദ്ധന്‍ മരിച്ച നിലയില്‍

കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലത്ത് 70 വയസ്സ് തോന്നിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. എരഞ്ഞിപ്പാലം സരോവരം സദനം റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ റോഡരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരില്‍ ചിലരാണ് നടക്കാവ് പോലീസില്‍ വിവരമറിയിച്ചത്.

നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാളുടെ പേര് ചന്ദ്രന്‍ എന്നാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പോലീസെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം അറിയാനാകൂ എന്ന് പോലീസ് അറിയിച്ചു. ഇയാള്‍ എവിടത്തുകാരനാണെന്ന് അനേ്വഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top