ഖദീജാ മുംതാസ് ആം ആദ്മിയിലേക്ക്

khadija-mumtazകോഴിക്കോട്: ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി എഴുത്തുകാരി ഖദീജാ മുംതാസ്. ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതായും അവര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ശരിയായി മനസിലാക്കിയതിനു ശേഷമാണ് പാര്‍ട്ടിയോട് സഹകരിക്കാന്‍ തീരുമാനമെടുത്തതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പ്രതികരിച്ചു. അഴിമതിക്കെതിരെ പോരാട്ടത്തില്‍ ഉറച്ചു നിന്നതിനാലാണ് ആം ആദ്മിയെ ഇഷ്ടപ്പെടാന്‍ കാരണമെന്നും പാര്‍ട്ടി നശിച്ചാലും ചരിത്രത്തില്‍ ആം ആദ്മി ഇടം പിടിച്ചെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ അംഗത്വമെടുക്കാതെ പാര്‍ട്ടിയോട് സഹകരിച്ച് പോരാണ് തീരുമാനിക്കുന്നതെന്നും അതില്‍ മാറ്റാമുണ്ടായേക്കാമെന്നും ഖദീജ മുംതാസ് പറഞ്ഞു.

കല സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ആം ആദ്മിയിലേക്ക് കടന്നു വന്നിരുന്നു.

കടപ്പാട്:ഡ്യൂള്‍ ന്യൂസ്‌

 

Share news
error: Content is protected !!
Scroll to Top