Section

malabari-logo-mobile

അപകീര്‍ത്തികരമായ പോസ്റ്ററുകളും സന്ദേശങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്യും.

HIGHLIGHTS : അസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയത

അസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയത പരത്തുന്ന സന്ദേശങ്ങള്‍ ഫേസ്ബുക്ക് വാളുകളില്‍ നിന്നും മാറ്റാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഫേസ് ബുക്ക് ഇത്തരത്തിലുള്ള ഒരു നടപടിയുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങിയിരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ലക്ഷകണക്കിനു വരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാരാണ് പലായനം നടത്തിയത്.

ഇതിനോടകം തന്നെ അപകീര്‍ത്തികരമായ പോസ്റ്ററുകളും സന്ദേശങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്യുകയും ചില പേജുകള്‍ ബ്ലോക്ക് ചെയ്തിട്ടുമുണ്ട്. കൂടാതെ വിദ്വേഷപരവുമായുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അക്കൗണ്ട്ില്‍ നിലവിലുള്ള ടൂളുകള്‍ ഉപയോഗിച്ച് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

sameeksha-malabarinews

നടപടിയെടുത്തതിനുശേഷവും ഇത്തരത്തിലുള്ള പോസ്റ്റിങ് നടത്തിയാല്‍ ആ അക്കൗണ്ട് ഡിസേബിള്‍ ചെയ്യുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ 50 മില്ല്യണ്‍ ആളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!