കോട്ടയം :കോട്ടയം-എറണാകുളം റെയില്‍ പാതയില്‍ വള്ളശൂര്‍ പാലത്തിനു സമീപം ബോംബ് കണ്ടെത്തി. പൈപ്പും വയറും ടൈംപീസും ഘടിപ്പിച്ച നിലയിലാണ് ഇത് കണ്ടെത്തിയത്. പാലം നിര്‍മാണത്തിനെത്തിയ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്.
കോട്ടയത്തു നിന്നും ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയ വസ്തു ബോംബാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട.
ബോംബ് ഭീഷണിയെ തുടര്‍ന്ന് അഞ്ച് ട്രെയിനുകള്‍ വിവധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
സംഭവത്തില്‍ അന്വഷണം നടന്നു വരികയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




