Section

malabari-logo-mobile

‘അതുല്യ കേളി’: തുടര്‍ വിദ്യാഭാസ കലോത്സവം തുടങ്ങി

HIGHLIGHTS : സംസ്ഥാന സാക്ഷരതാമിഷന്റെ 'അതുല്യ കേളി' ഏഴാമത്‌ തുടര്‍ വിദ്യാഭാസ കലോത്സവത്തിന്‌ തുടക്കമായി.

ADHULYA KELI GHOSHYATHRAസംസ്ഥാന സാക്ഷരതാമിഷന്റെ ‘അതുല്യ കേളി’ ഏഴാമത്‌ തുടര്‍ വിദ്യാഭാസ കലോത്സവത്തിന്‌ തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മുഖ്യ വേദിയായ നഗരസഭാ ടൗണ്‍ഹാളില്‍ പതാക ഉയര്‍ത്തി. വൈകീട്ട്‌ നാലിന്‌ എം.എസ്‌.പി സ്‌കൂള്‍ പരിസരത്ത്‌ നിന്നും ആരംഭിച്ച സാംസ്‌ക്കാരിക ഘോഷയാത്ര ജില്ലാ കലക്‌ടര്‍ കെ. ബിജു ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. മലപ്പുറത്ത്‌ നിന്നുള്ള കുടുംബശ്രീ അംഗങ്ങളും ബ്ലോക്ക്‌-നഗരസഭാ പ്രതിനിധികളും 13 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്ത ഘോഷയാത്ര നഗരം ചുറ്റി പ്രധാന വേദിയായ ടൗണ്‍ഹാളില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. വൈകീട്ട്‌ അഞ്ചിന്‌ സോപാന സംഗീതജ്ഞന്‍ ഞരളത്ത്‌ ഹരിഗോവിന്ദന്‍ അരങ്ങുണര്‍ത്തി. ആറ്‌ മുതല്‍ കലാമത്സരങ്ങള്‍ ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ ഇന്ന്‌ (ഏപ്രില്‍ 11ന്‌) രാവിലെ 9.30ന്‌ ടൗണ്‍ഹാളില്‍ കലോത്സവം ഉദ്‌ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാകും. പട്ടികജാതിക്ഷേമ-ടൂറിസം വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാര്‍, എം.പി മാരായ ഇ.ടി. മുഹമ്മദ്‌ ബഷീര്‍, സി.പി. നാരായണന്‍. എന്നിവര്‍ പുരസ്‌കാരങ്ങള്‍ നല്‍കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാട്‌ അക്ഷരക്കാഴ്‌ച പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും. ദേശീയ ചലചിത്ര അവാര്‍ഡ്‌ ജേതാവ്‌ മുസ്‌തഫ വിശിഷ്‌ടാതിഥിയാകും. സാക്ഷരതാ തുല്യതാ പഠിതാക്കളും പ്രേരക്‌മാരുമായ 2500 ഓളം കലാകാരന്‍മാര്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഏപ്രില്‍ 12ന്‌ വൈകീട്ട്‌ നാലിന്‌ നടക്കുന്ന സമാപന സമ്മേളനം വ്യവസായ ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യും. ഇ.അഹമ്മദ്‌ എം.പി സമ്മാനദാനം നിര്‍വഹിക്കും. ചടങ്ങില്‍ കലോത്സവ വിജയികള്‍ക്ക്‌ സ്വര്‍ണക്കപ്പ്‌ സമ്മാനിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!