തിരൂരില്‍ കാര്‍കത്തിച്ച സംഭവം;3 പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ പിടിയില്‍

tirur-car-burn copyതിരൂര്‍: ബിപി അങ്ങാടി കണ്ണംകുളത്ത്‌ വാഹനാപകടത്തിനിടെ കാര്‍ കത്തിച്ച കേസില്‍ മൂന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കണ്ണംകുളം സ്വദേശികളായ കാളാട്‌ മലയില്‍ കമറുദ്ദീന്‍(39), പുഴവക്കത്ത്‌ മുസ്‌തഫ (44), നാലകത്ത്‌ മുഹമ്മദലി (44) എന്നിവരാണ്‌ അറസ്റ്റിലായത്‌.

കണ്ണംകുളത്ത്‌ മാര്‍ച്ച്‌ എട്ടിനാണ്‌ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായത്‌. അപകടത്തില്‍പ്പെട്ട കാര്‍ ഇവിടെ നിന്ന്‌ മാറ്റാന്‍ പോലീസ്‌ ശ്രമിച്ചപ്പോള്‍ അത്‌ ഒരു സംഘം യുവാക്കള്‍ തടയുകയും തുടര്‍ന്ന്‌ ഈ കാര്‍ കത്തിക്കുകയുമായിരുന്നു.

കേസില്‍ അഞ്ച്‌ പ്രതികളാണ്‌ ഉള്ളത്‌. മറ്റുള്ളവര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതികളെ തിരൂര്‍ കോടതി റമാന്‍ഡ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top