കിംഗ്‌സ് ഇലവനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം

rr_650_041015114623പുനെ: ഐ പി എല്‍ എട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍വിയോടെ തുടക്കം. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബ് തോറ്റത്. ജയിക്കാന്‍ 163 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് 8 വിക്കറ്റിന് 136 റണ്‍സടിക്കാനേ കഴിഞ്ഞുള്ളൂ. 26 റണ്‍സിന്റെ ജയത്തോടെ രാജസ്ഥാന്‍ ഐ പി എല്ലിലെ പുതിയ സീസണ് തുടക്കം കുറിച്ചു. ബാറ്റിംഗിലും ബൗളിംഗിലും കൂട്ടായ പ്രകടനമായിരുന്നു അവരുടേത്.

ഒരു ക്യാച്ചും രണ്ട് എണ്ണം പറഞ്ഞ റണ്ണൗട്ടുകളുമായി മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ നിരയിലെ താരമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് പുറത്തായി. സൗത്തിയുടെ പന്തില്‍ കീപ്പര്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്താണ് സേവാഗിനെ പുറത്താക്കിയത്. പഞ്ചാബ് നിരയില്‍ മുരളി വിജയ് ആണ് ടോപ് സ്‌കോററായത്. 37 റണ്‍സെടുത്ത വിജയെ പുറത്താക്കിയതും സഞ്ജുവാണ്.

നേരത്തെ രാജസ്ഥാന് വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് ബാറ്റിംഗില്‍ തിളങ്ങാനായില്ല. വെറും 5 റണ്‍സിന് സഞ്ജു പുറത്തായി. തുടക്കത്തിലേ പതറിയ രാജസ്ഥാനെ 33 റണ്‍സെടുത്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. രാജസ്ഥാന് വേണ്ടി 46 വിലപ്പെട്ട റണ്‍സുകളും 3 വിക്കറ്റും സ്വന്തം പേരിലാക്കിയ ജയിംസ് ഫോക്‌നറാണ് മാന്‍ ഓഫ് ദ മാച്ച്. ഇരുടീമുകളുടെയും ആദ്യ മത്സരമായിരുന്നു ഇത്.

Share news
error: Content is protected !!
Scroll to Top