അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി

download (3)സിനിമയില്‍ മലയാളികള്‍ക്കറിയാവുന്ന രണ്ടേ രണ്ട് ഭാസിമാരെ ഉള്ളൂ. അടൂര്‍ ഭാസിയും തോപ്പില്‍ ഭാസിയും. ഇവര്‍ രണ്ടു പേരും അല്ലാത്ത, മറ്റൊരു ഭാസിയായെത്തുകയാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പേരും അങ്ങനെ തന്നെ, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി!

നവാഗതനായ വിഷ്ണു വിജയന്‍ കാരാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രചന നാരായണന്‍ കുട്ടിയാണ് ഇന്ദ്രജിത്തിന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് ആരംഭിച്ചു.

ബാബു ആന്റണി, സുധീര്‍ കരമന, സുരാജ് വെഞ്ഞാറമൂട്, പി ബാലചന്ദ്രന്‍, ഹാരിഷ് പേരടി, എസ് പി ശ്രീകുമാര്‍, മണികണ്ഠന്‍ പട്ടാമ്പി, വിജയകുമാര്‍, ജോജു ജോര്‍ജ്, ശ്രീജിത്ത് രവി, ഡോ. ഷാജു, സോന നായര്‍, വനിത കൃഷ്ണചന്ദ്രന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

പാറക്കൊട്ടില്‍ വിഷ്വല്‍മീഡിയയുടെ ബാനറില്‍ പി കെ മുരളീധരന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജയരാജ് മിത്ര പഴന്നൂര്‍ ആണ്. റഫീക്ക് അഹമ്മദിന്റെയും ശശികല മേനോന്റെയും വരികള്‍ക്ക് ജാസിഗിഫ്റ്റ് ഈണം നല്‍കുന്നു.

 

Share news
error: Content is protected !!
Scroll to Top