അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കാരന്തൂര്‍ ഊരിലെ ആറുവയസ്സുള്ള കുട്ടിയാണ് ഇന്ന് മരണമടഞ്ഞത്. മുരുകേശന്റെ മകള്‍ സുചിത്രയാണ് മരിച്ചത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ പോഷകാഹാര കുറവുമൂലം അട്ടപ്പാടിയില്‍ 59 കുട്ടികാളാണ് മരിച്ചത്.

സുചിത്രയെ പനിയെ തുടര്‍ന്ന് നാലുദിവലം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോഷകാഹാര കുറവു മൂലം ആരോഗ്യമില്ലാത്ത ഈ കുട്ടിക്ക് അതിസാരം കൂടി പിടിപെട്ടതോടെ സ്ഥിതി മോശമാവുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top