മലബാറിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്; പ്രതിഷേധം വ്യാപകം.

കോഴിക്കോട്: കണ്ണൂര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ ആയുധങ്ങളും വിദേശ യാത്രാ രേഖകളും ബോംബും പിടിച്ചെടുത്തതിനെ തുര്‍ന്ന് മലബാറിലെ പോപ്പുലര്‍ ഫ്രണ്ട്,എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസിന്റെ വ്യാപക റെയ്ഡ്.

റെയ്ഡില്‍ നാറാത്ത് എന്‍ഡിഎഫ് പ്രവര്‍ത്തകനായ കമറുദ്ദീന്റെ വീ്ട്ടില്‍ നിന്ന് വാളുകള്‍ പിടിച്ചെടുത്തു.

മഞ്ചേരിയിലെ ് ആസ്ഥാനമായ ഗ്രീന്‍ വാലിയിലും പോലീസ് റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് യൂണിറ്റി ഹൗസിലും. മാനന്തവായിലെ പോപ്പുലര്‍ഫ്രണ്ടിന്റെ പള്ളിയിലുമാണ് റെയ്ഡ് നടന്നത്.

ഇതില്‍ പ്രതിഷേധിച്ച് മലബാറില്‍ നിരവധിയിടങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പോലീസിനെതിരെ പ്രകടനം നടത്തി.

 

Share news
error: Content is protected !!
Scroll to Top