Section

malabari-logo-mobile

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി.

HIGHLIGHTS : കണ്ണൂര്‍: പോപ്പുുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ നിന്ന് ആയുധശേഖരവും ആയുധ പരിശീലനവുമായി

കണ്ണൂര്‍: പോപ്പുുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ നിന്ന് ആയുധശേഖരവും ആയുധ പരിശീലനവുമായി ബന്ധപ്പെട്ട സാമഗ്രികളും കണ്ടെടുത്ത് കേസില്‍ കസ്റ്റഡിയിലെടുത്ത 21 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു.

പിടിയിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അറസ്റ്റിലായവര്‍ രാജ്യദ്രോഹ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന കണ്ണൂര്‍ എസ് പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഡിജിപിക്കാണ് റിപ്പോര്‍ട്ട് നല്കിയത്. കേസ് എന്‍ഐഎയ്ക്ക് കൈമാറും. ഇതിനിടെ ഇന്ന് പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാറാത്ത് നിന്ന് വീണ്ടും ആയുധങ്ങള്‍ പിടിച്ചെടുത്തു.

sameeksha-malabarinews

ഇന്നലെ റെയ്ഡിനിടയില്‍ ഓടി രക്ഷപ്പെട്ടു എന്ന് സംശയിക്കുന്ന കമ്പില്‍ കമറുദ്ദീന്റെ വീട്ടില്‍ നിന്നാണ്് പോലീസ് നാല് വാളുകള്‍ കണ്ടെടുത്തത്.

മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നും അന്താരാഷ്ട്ര ബന്ധമുള്ള സംഘങ്ങള്‍ വിദേശ പണം ഇത്തരം ക്യാമ്പുകളിലേക്ക് എത്തിക്കുന്നുണ്ടോയെന്ന് അന്വേഷണം നടന്നുവരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!