താനൂര്‍: താനൂര്‍ പ്രസ്ഫോറം സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ പി പ്രേമനാഥനെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തയാളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കല്‍ സ്വദേശി കുഴിക്കാട്ടില്‍ മണികണ്ഠന് എന്ന ടയര്‍ മണിയെയാണ് അറസ്റ്റ് ചെയ്തത്.
എസ് ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യു വി ജയപ്രകാശ്, എം ജയപ്രകാശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഈ മാസം 13ന് പുലര്‍ച്ചെ പത്രവിതരണം നടത്തുമ്പോഴാണ് ഇയാള്‍ പ്രേമനാഥനെ ഭീഷണിപ്പെടുത്തിയത്. താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മദ്യവിരുദ്ധ കൂട്ടായ്മയില്‍ അനധികൃത മദ്യവില്‍പ്പനക്കെതിരെ പ്രസംഗിച്ചതാണ് മണികണ്ഠനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മണികണ്ഠനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.




