Section

malabari-logo-mobile

അഗ്നി 5 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു.

HIGHLIGHTS : ഭുവനേശ്വര്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ 8.43

ഭുവനേശ്വര്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ 8.43 നായിരുന്നു വിക്ഷേപിച്ചത്. രണ്ടാമത്തെ അഗ്നി 5 മിസൈലാണ് ഇന്ന് വിക്ഷേപിച്ചത്. നിരവധി തവണ മാറ്റി വെച്ചതിന് ശേഷമാണ് ഇന്ന് വിക്ഷേപിച്ചത്.

ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയേറിയ മിസൈലാണ് അഗ്നി 5.

sameeksha-malabarinews

ഒരു ടണ്ണിലേറെ അണ്വായുധം വഹിക്കാന്‍ കഴിവുള്ള മിസൈലിന് പതിനേഴ് മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുണ്ട്. 5,000 കിലോ മീറ്ററാണ് ഇതിന്റെ ദൂരപരിധി. അഗ്നി 5 ഇനി 4 പരീക്ഷണങ്ങള്‍ കൂടി നടത്തും.

2012 ഏപ്രില്‍ 19 നാണ് ഇന്ത്യ ആദ്യമായി അഗ്നി5 മിസൈല്‍ പരീക്ഷിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!