Section

malabari-logo-mobile

ചേളാരി ഐഒസിയില്‍ നിയന്ത്രണംവിട്ട ഗ്യാസ് ടാങ്കര്‍ മതില്‍ തകര്‍ത്തു

HIGHLIGHTS : നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി.


തേഞ്ഞിപ്പലം ഐഒസിയുടെ ചേളാരി ബോട്ടലിങ്ങ് പ്ലാന്റിനകത്ത് വച്ച് എല്‍പിജി ടാങ്കര്‍ നിയന്ത്രണം വിട്ട് മതില്‍ ഇടിച്ച് തകര്‍ത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഗ്യാസ് ഒഴിവാക്കാതെ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞതോടെ സ്ഥലത്ത് മണിക്കൂറുകളോളം നീണ്ടു നിന്ന സംഘര്‍ഷം ഉടലെടുത്തു.

അപകടത്തില്‍ ടാങ്കറിന്റെ മുകളിലെ പ്രഷര്‍മീറ്റര്‍ തകര്‍ന്നു ഇതിലൂടെ നേരിയ വാതകചോര്‍ച്ചയുണ്ടായെങ്ങിലും ഉദ്യോഗസ്ഥര്‍ പശ ഉപയോഗിച്ച് ഇത് അടച്ചു.
എന്നാല്‍ അടിയന്തിരമായി ഫയര്‍ഫോഴിസിന്റെ സഹായം തേടാനോ ലോറി ഉയര്‍ത്താനെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. നാട്ടുകാര്‍ വിവരമറിയച്ചിതിനെ തുടര്‍ന്നാണ് പിന്നീട് പോലീസും ഫയര്‍ഫോഴ്‌സുമെത്തിയത്.
ഉദ്യോഗസ്ഥര്‍ സുരക്ഷാകാര്യത്തില്‍ അനാസ്ഥ കാണിക്കുന്നെന്നാരോപിച്ച് നാട്ടുകാര്‍ പ്ലാന്റിന്റെ മുന്‍വശത്തെ ഗേറ്റ് ഉപരോധിച്ചതോടെ പ്ലാന്റിനകത്തേക്കുള്ള ലോറികളുടെ പോക്കുവരവും നിന്നു.

sameeksha-malabarinews

പിന്നീട് പോലീസ് നാട്ടുകാരെ അനുനയിപ്പിച്ച് ക്രെയിനുപയോഗിച്ച് ലോറി മാറ്റുകയായിരുന്നു..
ശനിയാഴ്ച ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ മംഗലാപുരം പ്ലാന്റില്‍ നിന്നെത്തിയ ടാങ്കറാണ് അപകടത്തില്‍ പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!