HIGHLIGHTS : കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയിുെട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍
കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയിുെട ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്മാര്‍ട്ട് സിറ്റ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപം നല്‍കുന്നതിനുള്ള രണ്ടാമത്തെ ശില്‍്പ്പശാല കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ ടീകോമുമായി ധാരണയിലെത്തിയതായും അദേഹം പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ കെട്ടിടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എംഡി ബാജു ജോര്‍ജ്ജ് പറഞ്ഞു.
എംഎ യൂസഫലി, മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, കെ ബാബു എംഎല്‍എ മാരായ ഹൈബി ഈടന്‍, ബെന്നി ബെഹന്നാന്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.