Section

malabari-logo-mobile

സ്ത്രീ സംരക്ഷണ ബില്ലിന് മന്ത്രിസഭ അംഗീകാരം.

HIGHLIGHTS : തിരു:സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്ന ബില്‍ 2013 സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു.

തിരു:സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്ന ബില്‍ 2013 സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു.

പീഡനത്തിന്  ഏഴുവര്‍ഷംവരെ തടവും പിഴശിക്ഷയും നല്‍കും. പീഡനം വഴി  സ്ത്രീ മരിച്ചാല്‍ ജീവപര്യന്തവും പിഴയുമാണ് ശിക്ഷ. സ്ത്രീ ആത്മഹത്യ ചെയ്യുകയും അതിന് തൊട്ടുമുമ്പ് അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നപക്ഷം ആത്മഹത്യക്ക് പ്രേരണ നല്‍കിയതായി കണക്കാക്കും. അശ്‌ളീല വസ്തുക്കളോ അശ്‌ളീലസാഹിത്യമോ കാണിക്കുക, അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുക, ലൈംഗികമായി ചൂഷണം ചെയ്യാന്‍ അധികാരം ദുരുപയോഗപ്പെടുത്തുക, സ്ത്രീകളോട് ബോധുപൂര്‍വ്വം അപമര്യാദയായി പെരുമാറുന്നതും വാക്കുകളിലൂടെയോ രേഖാമൂലമോ ഇലക്ട്രോണിക് ഉപകരണത്തിലൂടെയോ നടത്തുന്ന ചേഷ്ടകളും ആംഗ്യങ്ങളും പദപ്രയോഗങ്ങളും എന്നിവയും പീഡനത്തിന്റെ പരിധിയില്‍ പെടും.

sameeksha-malabarinews

ഇരയായ സ്ത്രീയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പാടില്ലെന്നും പീഡനത്തിന് ഇരയായ സ്ത്രീയെക്കുറിച്ച് പ്രചാരണമോ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ പാടില്ലെന്നും  ഒരു വിവരവും നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ പരസ്യമാക്കരു  തെന്നും  ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!