പത്മപ്രിയക്കിനി വിലക്കില്ല

കൊച്ചി: നടി പത്മപ്രിയക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപ്പാക്കിയ വിലക്ക് പിന്‍വലിച്ചു. ‘നമ്പര്‍ 66 മധുര എക്‌സ്പ്രസ്’ എന്ന സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമായ എം എ നിഷാദ് പ്ത്മപ്രിയക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടിക്ക് വിലക്കേര്‍പ്പെടുത്തിയത്. പത്മപ്രയയുടേയും അവരുടെ മാനേജരുടേയും പ്രവര്‍ത്തനരീതികള്‍ കൊണ്ട് തനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് പടത്തിന്റെ ചിത്രീകരണ വേളയില്‍ ഉണ്ടായതെന്നും നടിമാര്‍ മാനേജര്‍ സംസ്‌ക്കാരം ഉപേക്ഷിക്കണമെന്നുമാണ് നിഷാദ് നല്‍കിയ പരാതിയിലുള്ളത്. ഇതേ തുടര്‍ന്നാണ് നടി പ്തമപ്രിയക്കെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയത്.
പ്രശ്‌നപരിഹാരത്തിനായി ബുധനാഴ്ച കൊച്ചിയില്‍ പൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പത്മപ്രയിയുടെ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ നിഷാദും പ്തമപ്രിയയും പങ്കെടുത്തു.

പത്മപ്രിയ തന്റെ മാനേജരെ ഒഴിവാക്കാമെന്ന് സമ്മതിക്കുകയും ചിത്രീകരണ വേളയിലുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഴുതി നല്‍കുകയും ചെയ്തതോടെയാണ് പ്രശ്‌നം രമ്യതയില്‍ കലാശിച്ചത്.

Share news
error: Content is protected !!
Scroll to Top