Section

malabari-logo-mobile

പ്രകൃതിയെ പിളര്‍ന്ന് വികസനപാതകള്‍

HIGHLIGHTS : പരപ്പനങ്ങാടി: റോഡ് വികസനത്തിന്റെ മറവില്‍ പരപ്പനങ്ങാടി കക്കാട് റോഡില്‍

പരപ്പനങ്ങാടി: റോഡ് വികസനത്തിന്റെ മറവില്‍ പരപ്പനങ്ങാടി കക്കാട് റോഡില്‍ വ്യാപകമായി ആവിശ്യമുള്ളതും അല്ലാത്തതുമായ പഴക്കമുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതായി പരാതി.
പരപ്പനങ്ങാടി-ചെമ്മാട് റോഡിന്റെ ഇരുവശത്തുമുള്ള പഴക്കമേറിയ മരങ്ങളാണ് മുറിക്കുന്നത്. കൂടാതെ പാലത്തിങ്ങലില്‍ റോഡില്‍ നിന്ന് വിട്ട് നില്‍ക്കുന്ന മരമാണ് മുറിച്ച് നീക്കിയെതെന്നും പരാതിയുണ്ട്. ഇതിനെ ചോദ്യം ചെയ്ത നാട്ടുകാരോടാ അനുമതി ലഭിച്ച ശേഷമാണ് മരം മുറിക്കുന്നത് എന്നായിരുന്നു തൊഴിലാളികളുടെ മറുപടി.

നമ്മള്‍ പലപ്പോഴും മരങ്ങള്‍ മുറിച്ച് മാറ്റി വികസനം നടത്തുമ്പോള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ റോഡിനിരുവശത്തും മരങ്ങള്‍ വച്ച് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് സൃഷ്ടിക്കുന്ന മലിനീകരണം ഒരു പരിധി വരെ തടയാന്‍ ഈ മരങ്ങള്‍ക്കാവും.

sameeksha-malabarinews

മുറിച്ച് മാറ്റുന്ന ഓരോ മരങ്ങള്‍ക്കും പകരമായി മറ്റൊന്ന് വച്ച് പിടിപ്പിച്ച് ഇത്തരം വികസനപരപാടികള്‍ നടപ്പിലാക്കണമെന്നാണ് പ്രകൃതി സ്‌നേഹകളുടെ ആവിശ്യം.

photo: Janil Mithra

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!