HIGHLIGHTS : തിരു: സിപിഐഎം നേതൃ യോഗങ്ങള്‍ ഇന്ന് തുടങ്ങും.

തിരു: സിപിഐഎം നേതൃ യോഗങ്ങള്‍ ഇന്ന് തുടങ്ങും. ഇന്നും നാളെയും സെക്രട്ടറിയേറ്റിലും പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ സംസ്ഥാന കമ്മറ്റി യോഗം ചേരും. തുടര്‍ന്ന് കേന്ദ്ര കമ്മറ്റി തീരുമാനങ്ങള്‍ നേതൃയോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.
സോളാര്‍ വിവാദവുമായി ബന്ധപെട്ട് നടത്തിയ ഉപരോധ സമരങ്ങളുടെ വിലയിരുത്തലും തുടര്‍ സമര പരിപാടികളെ കുറിച്ചുള്ള സമരങ്ങളും വിലയിരുത്തലും തുടര്‍ സമര പരിപാടികളെ കുറിച്ചള്ള ചര്‍ച്ചകളും നേതൃയോഗത്തില്‍ നടക്കും.
ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ചര്‍ച്ചകളും സിപിഐഎം യോഗങ്ങളില്‍ തുടക്കമാകും.
അതേ സമയം കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനുള്ള പിബി കമ്മീഷന്റെ തെളിവെടുപ്പ് ഈ യോഗത്തിലുണ്ടാവില്ല.