തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒറ്റയാള്‍ സമരവുമായി യുവാവ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപെട്ട് യുവാവിന്റെ ഒറ്റയാള്‍ സമരം. സാമൂഹ്യ പ്രവര്‍ത്തകനായ ഫൈസല്‍ താണിക്കലാണ് ഒ പിക്ക് മുന്‍വശം ഉപവാസ സമരം നടത്തിയത്.

എക്‌സറേ യൂണിറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുക, സകാനിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക, ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.

രാവിലെ ആരംഭിച്ച സമരം കെ എം അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ ആശുപത്രി സൂപ്രണ്ട് മാമ്മുണ്ണിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ബ്‌ളോക്ക് പഞ്ചായത്തംഗം കടവത്ത് മൊയ്തീന്‍ കുട്ടി നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top