HIGHLIGHTS : തിരു: സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടു വന്ന് കേസ് നടത്തിയതിലൂടെ സംസ്ഥാനത്തിന് 3 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് ...
തിരു: സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടു വന്ന് കേസ് നടത്തിയതിലൂടെ സംസ്ഥാനത്തിന് 3 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അനേ്വഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ലാവ്‌ലിന്‍, ഐസ്‌ക്രീം, ലോട്ടറി കേസുകള്‍ക്കായി സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടു വന്നത് വഴി ഖജനാവില്‍ നിന്ന് 3 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. കോടിയേരി ബാലകൃഷ്ണന്‍, എം വിജയകുമാറിന്‍, വ്യവഹാര ദല്ലാള്‍ പിജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും അനേ്വഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒക്‌ടോബര്‍ 22 ന് മുമ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.