ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചന; എം എം ഹസ്സന്‍

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ്സ് വക്താവ് എംഎം ഹസ്സന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിന് പിന്നില്‍ സിപിഐഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍ തോമസ് ഐസക്, എളമരം കരീം എന്നിവരാണെന്ന് ഹസ്സന്‍പറഞ്ഞു. കൂടാതെ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന് മുമ്പ് തോമസ് ഐസക് ശ്രീധരന്‍ നായരുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിക്ക് സോളാര്‍ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും എംഎം ഹസ്സന്‍ പറഞ്ഞു. ഈ ബന്ധമുപയോഗിച്ചാണ് കേസുകള്‍ തേച്ചു മായ്ച്ചു കളഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രേരിതമായ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Share news
error: Content is protected !!
Scroll to Top