സോളാര്‍ തട്ടിപ്പ് കേസ്; അനേ്വഷണം ഊര്‍മ്മിളാ ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയിലേക്കും

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ അനേ്വഷണം യുവനടി ഉത്തര ഉണ്ണിയിലേക്കും തിരിയുന്നതായി റിപ്പോര്‍ട്ട്. ഉത്തരാ ഉണ്ണിയെ പോലീസ് ചോദ്യം ചെയ്‌തേക്കും. ടീം സോളാര്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് താന്‍ എന്ന് ഉത്തര ഫേസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സരിതാ നായര്‍ക്കൊപ്പം ഉത്തര നിരവധി തവണ വിമാന യാത്ര നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

മലയാള സിനമാ ലോകത്ത് ഏറെ ശ്രദ്ദേയയായിട്ടില്ല ഉത്തരയെങ്കിലും തമിഴ് സിനിമാ ലോകത്തെ അറിയപെടുന്ന താരമാണ് ഉത്തര. പ്രശസ്ത നടി ഊര്‍മ്മിളാ ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി.

ഇതോടെ ടിം സോളാര്‍ തട്ടിപ്പിനായി സിനിമാ താരങ്ങളെയും ഉപയോഗിച്ചിരുന്നു എന്നതിലേക്കാണ് ഉത്തരയിലേക്കുള്ള അനേ്വഷണം വിരല്‍ ചൂണ്ടുന്നത്.

 

 

Share news
error: Content is protected !!
Scroll to Top