ദില്ലി : വളര്‍ത്തുമകളെ ബലാല്‍സംഘം ചെയ്ത HIV ബാധിതനായ ആള്‍ക്ക് ദില്ലി കോടതി 25 വര്‍ഷത്തിന് തടവ് ശിക്ഷ വിധിച്ചു.
ദില്ലി സ്വദേശിയായ സബ്ജിത്ത് മൗര്യയെയാണ കോടതി ശിക്ഷിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാല്‍സംഘം ചെയ്തതിന് 10 വര്‍ഷവും കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 10 വര്‍ഷവും. സമ്മതമില്ലാതെ പെണ്‍കുട്ടിയുടെ ഗര്ഭമലസിപ്പിച്ചതിന് അഞ്ചുവര്‍ഷവുമാണ് ശിക്ഷ. ഇവ വേറെ വേറെ അനുഭവി്കകണം.
2011 ജനുവരിയിലാണ് നാടിനെ നടക്കിയ ഈ ഹീനകൃത്യത്തിന് സബ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ഭാര്യമരിച്ചതിന് ശേഷം ഇയാള്‍ 14 കാരിയായ വളര്‍ത്തുമകളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ എയ്ഡ്്സ് രോഗിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പീഡനത്തിന് മുതിര്‍ന്നത് എന്നത് കോടതി വളരെ ഗൗരവത്തോടെയാണ് കണ്ടത്.




