ലൈംഗികാരോപണകേസ് എഫ്‌ഐആര്‍ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് തെറ്റയില്‍

കൊച്ചി: തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ലൈംഗികാരോപണ കേസിലെ എഫ്‌ഐആര്‍ റദ്ധക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് തെറ്റയില്‍ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗം നടന്നിട്ടില്ലെന്നും പോലീസ് ഇക്കാര്യത്തില്‍ തന്നെ നിരന്തരം പീഡിപ്പിക്കുയാണെന്നും തെറ്റയില്‍ ഹരജിയില്‍ വ്യക്തമാക്കി. ഈ കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന മാത്രമാണെന്നും ഹരജിയില്‍ പറയുന്നു.

അതേ സമയം നീല ചിത്രമെടുത്തതിന് യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്നും തെറ്റയില്‍ ഹരജിയില്‍ പറയുന്നു.

പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴിയെടുക്കാനായി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top