HIGHLIGHTS : ആലുവ : ലൈംഗികാപവാദകേസില്‍ പ്രതിചേര്‍ക്കപ്പെട്ട
ആലുവ : ലൈംഗികാപവാദകേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ മന്ത്രിയും അങ്കമാലി എംഎല്‍എ.യുമായ ജോസ്‌തെറ്റയില്‍ രാജി വെയ്ക്കാനുള്ള സാധ്യത.ഇടതുമുന്നണി നേതൃത്വം ആവിശ്യപ്പെട്ടാല്‍ രാജി വെക്കാന്‍ തയ്യാറാണന്ന് തെറ്റയില്‍ അറിയിച്ചു കഴിഞ്ഞു. ജനതാദള്‍ നേതാവ് മാത്യു ടി തോമസിനെയാണ് തെറ്റയില്‍ ഈ വിവരം അറിയിച്ചത്. മഞ്ഞപ്ര സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലാണ് ജോസ്‌തെറ്റയിലിനെതിരെ കേസെടുത്തത്. ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുകയാണ്.
.ഇതിനിടെ ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനു പിന്നില്‍ യുഡിഎഫിലെ ഒരു വിഭാഗം തേതാക്കളും ഒരു പത്രമുതലാളിയുമാണന്ന പ്രസ്താവനയുമായി ജനതാദള്‍ എസ് രംഗത്തെത്തി. വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതിയിലുള്ള മാതൃഭൂമി ന്യൂസാണ് യുവതി പരാതിക്കൊപ്പം നല്‍കിയ വെബ്ക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്…
നാളെ സരിത വിഷയത്തില്‍ പ്രതിരോധത്തിലായ ഭരണപക്ഷം ഈ വിഷയം നിയമസഭയില്‍ ഉപയോഗപ്പെടുത്തുമെന്നുറപ്പായതോടെ അതിനു മുമ്പ് തെറ്റയിലിനെ രാജി വെപ്പിച്ച് മുഖം രക്ഷിക്കാനാണ് എല്‍ഡിഎഫ് നേതൃത്വം ശ്രമിക്കുകയന്നാണ് സൂചന.
