Section

malabari-logo-mobile

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യക്ക് കിരീടം

HIGHLIGHTS : ആതിഥേയരായ ഇംഗ്ലണ്ടിനെ 5 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യന്‍ ചുണക്കുട്ടികള്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു. ഇത് രണ്ടാം തവണയാണ് ഇന്ത്യ ...

ആതിഥേയരായ ഇംഗ്ലണ്ടിനെ 5 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യന്‍ ചുണക്കുട്ടികള്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍ ട്രോഫി സ്വന്തമാക്കുന്നത്. ഓള്‍ റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ട് സെഞ്ച്വറിയടക്കം മികച്ച ബാറ്റിങ്ങ് നടത്തിയ ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദ സീരീസ്.

ടോസ് നഷ്ടപെട്ട് ബാറ്റീങ്ങിനിറങ്ങിയ ഇന്ത്യ ടൂര്‍ണമെന്റില്‍ ആദ്യമായി റണ്‍സ് കണ്ടെത്താന്‍ പാട് പെട്ടപ്പോള്‍ നിശ്ചിത ഓവറില്‍ ഇന്ത്യക്ക് നേടാനായത് 7 വിക്കറ്റിന് 129 റണ്‍സ്. ഇംഗ്ലണ്ടിന് ബാറ്റിങ്ങ് ദുഷ്‌കരമായ പിച്ചില്‍ നിശ്ചിത ഓവറില്‍ 124 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

sameeksha-malabarinews

34 പന്തില്‍ 43 റണ്‍സ് എടുത്ത വിരാട് കോഹിലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 33 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും 31 റണ്‍സെടുത്ത ധവാന്റെയും ബാറ്റിങ്ങ് പ്രകടനം മികച്ചതായിരുന്നു. ഇന്ത്യക്ക് വേണ്ടി ജഡേജ, അശ്വിന്‍, ഇശാന്ത് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ടിന് വേണ്ടി ബൊപ്പാറ 3 വിക്കറ്റ് വീഴ്ത്തി. രണ്ട് റണ്‍സെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കുക്കിനെ ഉമേഷ് യാദവ് പുറത്താക്കി.

16 പന്തില്‍ 4 വിക്കറ്റ് കയ്യിലിരിക്കെ 20 റണ്‍സെടുക്കേണ്ടിയിരുന്ന ഇംഗ്ലണ്ടിന് 15 റണ്‍സേ നേടാനായൊള്ളൂ. 3 ലോക കപ്പിന്റെ ഫൈനലില്‍ പരാജയപെട്ട ഇംഗ്ലണ്ടിന് മറ്റൊരു പരാജയമായി ഈ തോല്‍വി.

വാതുവെപ്പില്‍ നാണക്കേടുമായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഈ നേട്ടം എല്ലാ കോട്ടങ്ങളെയു മറക്കുന്ന വിജയമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!