Section

malabari-logo-mobile

ദില്ലി പോലീസിന്റെ വില്ലന്‍, മലയാള സിനിമയില്‍ നായകന്‍

HIGHLIGHTS : ഒരുമാസകാലത്തോളം മീഡയകളും ദില്ലി പോലീസും വില്ലനെന്ന്

ഒരുമാസകാലത്തോളം മീഡയകളും ദില്ലി പോലീസും വില്ലനെന്ന് മുദ്രകുത്തി ആഘോഷിച്ച ശ്രീശാന്ത് എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നായകനാകുന്നു. ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ് മുഖ്യധാരയിലേക്കുള്ള ശ്രീശാന്തിന്റെ കടന്നു വരവ്.

ക്രിക്കറ്റ് ഹീറോ ആയിരിക്കുന്ന സമയത്ത് സ്‌പോട്ട് ഫിക്‌സിങ്ങ് വാതുവെപ്പ് കേസില്‍ കുടുങ്ങി സീറോ ആവുകയും പിന്നീട് മോക്ക ചുമത്തി കാലാകാലം ജയിലിടാനുള്ള ദില്ലി പോലീസിന്റെ തന്ത്രം തടഞ്ഞതും പോലീസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി കോടതി ജാമ്യം നല്‍കുകയും ചെയ്തത് ശ്രീശാന്തിന് കുറച്ചെങ്കിലും രക്ഷ നല്‍കിയിരുന്നു.

sameeksha-malabarinews

നേരത്തെ ശ്രീശാന്തിനെ നായകനാക്കി കൈതപ്രം ‘മഴവില്ലിന്റെ അറ്റംവരെ’എന്ന ചിത്രം പ്ലാന്‍ ചെയ്തിരുന്നെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് ഇത് ഒഴിവാക്കുകയായിരുന്നു. ഇതിനുപകരമായി മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് ശ്രീശാന്ത്.

ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിന് പുറമെ ഇംഗ്ലണ്ടിലും ദുബൈലും വെച്ച് ചിത്രീകരണം നടക്കും. ക്രിക്കറ്റ് പ്രമേയമാകുന്ന ചിത്രമാണോ ഇതെന്ന് പുറത്ത് വിട്ടിട്ടില്ലെങ്കിലും വാതുവെപ്പും, ശ്രീയുടെ ജയിലിലെ അനുഭവങ്ങളും സിനിമയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നമുക്ക് കാത്തിരിക്കാം ശ്രീയുടെ വെള്ളിത്തിരയിലെ ‘ചൂടന്‍’ പ്രകടനങ്ങള്‍ക്കായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!