HIGHLIGHTS : തിരു: ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിലും പാചകവാത വിലവര്ദ്ധിപ്പിച്ചതിലും
തിരു: ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിലും പാചകവാത വിലവര്ദ്ധിപ്പിച്ചതിലും പ്രതിഷേധിച്ച് എല്‍ഡിഎഫും ബജെപിയും ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകളും സമരത്തിനിറങ്ങും.
ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല.

വെള്ളിയാഴ്ച സംസ്ഥാനത്ത് വിലവര്‍ദ്ധനയ്ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുനന്നില്‍ നിവധി സമരങ്ങളാണ് അരങ്ങേറിയത്.