ബ്രിട്ടന്റെ ഭാവിരാജ്ഞിയുടെ ‘ടോപ്‌ലെസ്’ ചിത്രങ്ങള്‍ പാപ്പരസികള്‍ പകര്‍ത്തി.

ലണ്ടന്‍ : ബ്രിട്ടീഷ് രാജകുടുംബത്തിലെ മരുമക്കള്‍ക്ക് രക്ഷയില്ല. പാപ്പരസികളുടെ വേട്ടയാടലില്‍ ജീവന്‍പൊലിഞ്ഞ ഡയാനയുടെ മകന്‍ വില്ല്യം രാജകുമാരന്റെ പത്‌നി 30 കാരി കേറ്റ് മിഡില്‍ടണ്‍ന്റെ ‘ടോപ്‌ലെസ്’ ചിത്രങ്ങള്‍ ഫ്രഞ്ച് ഗോസിപ്പ് മാസികയായ ‘ക്ലോസര്‍’ പുറത്ത് വിട്ടു.

കഴിഞ്ഞയാഴ്ച ഹാരി രാജകുമാരന്‍ അര്‍ദ്ധ നഗ്നരായ തരുണികള്‍ക്കിടയില്‍ നില്‍കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയതിന്റെ നാണക്കേട് മാറുന്നതിന് മുന്‍പേയാണ് അടുത്ത വിവാദം ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞാഴ്ച വില്ല്യമും കേറ്റുംഫ്രാന്‍സില്‍ അവധിക്കാലം ചിലവഴിക്കുന്നതിനിടെ ഒരു കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ വെച്ച് കേറ്റ് ബിക്കിനിമാത്രം ധരിച്ച് തന്റെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിനഗ്നയാകുന്നതിന്റെ ഫോട്ടോകളാണ് ‘ക്ലോസര്‍’
വെബ് മാഗസിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സംഭവത്തെ വളരെ ഗൗരവത്തോടെയാണ് രാജകുടുംബം കാണുന്നത്. മാസികയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കൊട്ടാരം. ‘ക്ലോസര്‍’ ഈ ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും ഇന്റര്‍നെറ്റില്‍ കേറ്റിന്റെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top