Section

malabari-logo-mobile

ഇനി ചില്ലറ വിപണിയിലും വിദേശ നിക്ഷേപം

HIGHLIGHTS : ന്യൂദില്ലി: രാജ്യത്ത് ചില്ലറ വ്യാപാരമേഖലയില്‍

ന്യൂദില്ലി: രാജ്യത്ത് ചില്ലറ വ്യാപാരമേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. ഇതോടൊപ്പം വ്യോമയാനമേഖലയില്‍ വിദേശ നിക്ഷേപത്തിനും ബ്രോഡ്കാസ്റ്റിങ്, പവര്‍ എക്‌സ്‌ചേഞ്ച് മേഖലകളില്‍ വിദേശ നിക്ഷേപം പരിധികൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

രാജ്യത്ത് നാലുകോടിയോളം ജനങ്ങള്‍ പണിയെടുക്കുന്നന ചെറുകിട വ്യാപാര സമൂഹത്തിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനെ അവഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

sameeksha-malabarinews

ഇന്ത്യയിലെ വന്‍ ചില്ലറ വ്യാപാരവിപണി നോട്ടമിട്ട്് വാള്‍മാര്‍ട്ട്, ക്യാരിഫോര്‍, ടെസ്‌കോ തുടങ്ങിയ ബഹുരാഷ്ട്ര ഭീമന്‍മാര്‍ ദില്ലിയിലെ അധികാര കേന്ദ്രങ്ങളില്‍ വന്‍ സമ്മര്‍ദ്ധവും സ്വാധീനവും ചെലുത്തിയത്തിന്റെ ഭാഗമാണീ തീരുമാനം.

ഈ തീരുമാനത്തില്‍ താല്പര്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് മാറിനില്‍ക്കാമെന്നും ഇതില്‍ പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ പത്ത് കിലോമീറ്റര്‍ വിസ്തൃതിയുള്ളതും പത്ത് ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യ ഉള്ളിടത്തുമാകും വില്‍പ്പനശാലകള്‍ തുറക്കുക.

അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് 15000 കോടി രൂപ സമാഹരിക്കാനും മന്ത്രിസഭാ സമിതി തീരുമാനിച്ചു. എന്നാല്‍ ഇത് പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രത്തനുള്ള പിന്‍തുണ പിന്‍വലിക്കുമെന്ന് തൃണമൂല്‍ കേണ്‍ഗ്രസ് ഭീഷണി മുഴക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!