malabarinews

Section

malabari-logo-mobile

എല്‍സിഡി ‘കൈനീട്ടം’ തനിക്ക് വേണ്ട; വിഎസ് അച്യുതാനന്ദന്‍

HIGHLIGHTS : തിരു:എല്‍സിഡി ടിവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍.. കൃഷി മന്ത്രി നല്‍കിയ വിഷു സമ്മാനം

sameeksha-malabarinews
തിരു:എല്‍സിഡി ടിവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍. കൃഷി മന്ത്രി നല്‍കിയ വിഷു സമ്മാനം തിരിച്ചു നല്‍കുമെന്നും വിഎസ് അറിയിച്ചു. സമ്മാനം സ്‌നേഹപൂര്‍വം നിരസിക്കുകയാണെന്ന് മന്ത്രിയെ അറിയിക്കുമെന്നും വിഎസ് പറഞ്ഞു.

സംസ്ഥാനം കൊടും ചൂടില്‍ ഉരുകുമ്പോള്‍ എംഎല്‍എമാര്‍ക്ക് വിഷുകൈനീട്ടിമായി എല്‍സിഡി ടി വി നല്കിയത് വിവാദമായിരുന്നു. 36 ഇഞ്ച് സോണി ടിവിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് കൈനീട്ടമായി നല്‍കിയത്. കൃഷിവകുപ്പ് ഇതിനായി ചിലവഴിച്ചത് 45 ലക്ഷത്തിലേറെ രൂപയാണ് .
അതേ സമയം കൃഷി മന്ത്രി പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എ മാര്‍ക്ക് ടിവി സമ്മാനം നല്‍കിയതില്‍

തെറ്റില്ലെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടതു സര്‍ക്ക#ാരും സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സമ്മാനത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഇരു പക്ഷത്തെയും എംഎല്‍എ മാര്‍ ഇതുവരെയും തയ്യാറായിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN പ്രധാന വാര്‍ത്തകള്‍