സൂര്യനെല്ലികേസ്; പെണ്‍കുട്ടി സ്വയം അഭിഭാഷകനെ നിയോഗിക്കും

കോട്ടയം: സൂര്യനെല്ലി കേസില്‍ ഇരയായ പെണ്‍കുട്ടി സ്വയം അഭിഭാഷകനെ നിയോഗിക്കും.പെണ്‍കുട്ടി തനിക്ക് സ്‌പെഷ്യല്‍ പ്രേസിക്യൂട്ടറെ വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ എതിര്‍ അഭിപ്രായം ഉയര്‍ത്തിയിരുന്നു.

പെണ്‍കുട്ടി പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് അഡ്വ സുരേഷ് ബാബു തോമസ്, അഡ്വ അജയന്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ ഈ തിരുമാനം സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി സ്വയം അഭിഭാഷകനെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top