ഇന്റര്‍സോണ്‍ കലോത്സവം ഇന്ന് തുടങ്ങും.

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന് തിങ്കളാഴ്ച മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍ തിരി തെളിയും. രാവിലെ ഒമ്പതിന് സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം നടക്കും. സ്റ്റേജ് മല്‍സരങ്ങള്‍ ബുധനാഴ്ചയാണ് തുടങ്ങുക.

അഞ്ച് വേദികളിലായി 104 ഇനങ്ങള്‍ അരങ്ങേറും. സോണല്‍ മല്‍സരങ്ങളില്‍ ഒന്നും,രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയ 1,200 ലധികം കലാപ്രതിഭകളാണ് അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഇന്റര്‍സോണില്‍ മാറ്റുരയ്ക്കുക.

 

Share news
error: Content is protected !!
Scroll to Top