പിണറായി എംവി രാഘവനെ സന്ദര്‍ശിച്ചു

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെ്രകട്ടറി പിണറായി വിജയന്‍ സിഎംപി നേതാവ് എംവി രാഘവനുമായി കൂടികാഴ്ച നടത്തി. എംവി രാഘവന്റെ കണ്ണൂരിലുള്ള വീട്ടില്‍ വെച്ചായിരുന്നു കൂടികാഴ്ച. കൂടികാഴ്ചയില്‍ പ്രതേ്യക രാഷ്ട്രീയമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ അനേ്വഷിക്കുക മാത്രമാണ് ചെയ്തതെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ യുഡിഎഫില്‍ സിഎംപിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അതുകൊാണ്ടുതന്നെ യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് സിഎംപിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ഈ ഒരു സാഹചര്യം നിലനില്‌ക്കെ ഈ കൂടികാഴ്ച ശ്രദ്ദേയമാണ്.

അതേ സമയം ഇടതു നേതാക്കള്‍ മുന്‍കൈയെടുത്താല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് എംവി രാഘവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം കോടിയേരി ബാലകൃഷ്ണന്‍ എംവിആറിനെ സന്ദര്‍ശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പിണറായിയുടെ സന്ദര്‍ശനം

സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് പിണറായി കണ്ണൂരിലെത്തിയത്.

 

Share news
error: Content is protected !!
Scroll to Top