Section

malabari-logo-mobile

യാമിനി എന്നെ തല്ലി; ഗണേഷ് കുമാര്‍

HIGHLIGHTS : തിരു. മന്ത്രി കെബി ഗണേഷ് കുമാര്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു. തിരുവനന്തപുരം

തിരു. മന്ത്രി കെബി ഗണേഷ് കുമാര്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു. തിരുവനന്തപുരം കുടുംബകോടതിയിലാണ് അദ്ദേഹം ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അഡ്വക്കറ്റ്മാരായ രാം കുമാര്‍, അബദുള്‍ കരിം എന്നിവര്‍ വഴിയാണ് ഗണേഷ് ഹരജി നലകിയിരിക്കുന്നത്.

ഭാര്യയില്‍ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നും, ഭാര്യയായ യാമിനി തങ്കച്ചി വാക്ക് പലപ്പോഴും മാറ്റുന്നതിനെ തുടര്‍ന്നുമാണ് കേസ് ഫയല്‍ ചെയ്യുന്നതെന്ന് ഗണേശ്കൂമാര്‍ പറഞ്ഞു.

sameeksha-malabarinews

അതുകൊണ്ടുതന്നെ എത്രയും വേഗത്തില്‍ എനിക്ക് വിവാഹമോചനം അനുവദിക്കണമെന്നും ഗണേഷ് സമര്‍മ്മിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ മധ്യസ്ഥ ചര്‍ച്ചയില്‍ തിരുവനന്തപുരത്തെയും ചെന്നൈയിലെയും വീടുകളും 75 ലക്ഷം രൂപയും മക്കള്‍ക്ക് നല്‍കി ഉഭയകക്ഷി സമ്മതത്തോടെ വിവാഹമോചനം നേടാനാണ് ധാരണയിലെത്തിയത്.

ഗണേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ജൂണ്‍ 29 ന് ഹരജി പരിഗണിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുവരും വിവാഹമോചനത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി അനുവദിച്ച 6 മാസത്തെ കൂളിംഗ് പിരീഡിനൊടുവില്‍ ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഗണേഷുമൊന്നിച്ചു ജീവിക്കാനാവില്ലെന്നും തനിക്ക് വിവാഹമോചനം വെണമെന്നും ആവശ്യപ്പെട്ട് യാമിനി ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയെയും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും നേരത്ത് കണ്ടിരുന്നു.

അവിഹിത ബന്ധത്തെ തുടര്‍ന്ന് ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദേ്യാഗിക വസതിയില്‍ വെച്ച് തല്ലിയെന്ന വാര്‍ത്ത മംഗളം പത്രം റിേഷാര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഈ അടികിട്ടിയ മന്ത്രി ഗണേഷ് കുമാറാണെന്ന്് ്ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു .എന്നാല്‍ ഈ ആരോപണത്തിന് വിധേയനായ ഗണേഷ് കുമാര്‍ രാജി വെക്കേണ്ടെന്നായിരുന്നു യുഡിഎഫ് യോഗത്തിലുണ്ടായിരുന്ന തീരുമാനം.

അതേ സമയം ഈ വിഷയത്തില്‍ യാമിനി തങ്കച്ചി പരാതി നല്‍കിയിട്ടില്ലെന്ന് മാത്രമേ അവരുടെ ഇടയില്‍ ചില ചെറിയ പ്രശ്‌നങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്നും അതുകൊണ്ടു തന്നെ ഗണേഷ് രാജി വെക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!