HIGHLIGHTS : ഭുവനേശ്വര്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് ഇന്ന് രാവിലെ 8.43
ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയേറിയ മിസൈലാണ് അഗ്നി 5.

ഒരു ടണ്ണിലേറെ അണ്വായുധം വഹിക്കാന്‍ കഴിവുള്ള മിസൈലിന് പതിനേഴ് മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുണ്ട്. 5,000 കിലോ മീറ്ററാണ് ഇതിന്റെ ദൂരപരിധി. അഗ്നി 5 ഇനി 4 പരീക്ഷണങ്ങള്‍ കൂടി നടത്തും.
2012 ഏപ്രില്‍ 19 നാണ് ഇന്ത്യ ആദ്യമായി അഗ്നി5 മിസൈല്‍ പരീക്ഷിച്ചത്.