HIGHLIGHTS : കോഴിക്കോട് : കോഴ ആരോപണവിവാദത്തില് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്. സി...
കോഴിക്കോട് : കോഴ ആരോപണവിവാദത്തില് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്.
സിപിഎം വ്യക്തിഹത്യ നടത്തുകയാണെന്നും ഇതിലും വലിയൊരു അപമാനം നേരിടേണ്ടിവന്നിട്ടില്ലെന്നും, ഈ സ്റ്റിങ് ഓപ്പറേഷനു പിന്നില്‍ കോഴിക്കോട് സിപിഎം ജില്ലാനേതൃത്വമാണെന്നും രാഘവന് പറഞ്ഞു. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഇതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല, തനിക്ക് വേറെ മാര്‍ഗ്ഗമില്ലെന്നും ആത്മഹത്യചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഭവത്തെ നിയമപരമായി നേരിടുമെന്നും സോഷ്യല്‍മീഡിയ ആക്രമണത്തെ കുറിച്ച് പരാതി നല്‍കിയെന്നും എംകെ രാഘവന് പറഞ്ഞു.
സംഭവം കെട്ടിച്ചമച്ചതാണെന്നും ഇത് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന് വ്യക്തമാക്കി. സ്റ്റിങ് ഓപ്പറേഷന് നടത്തിയ ഹിന്ദി ചാനലിനെതിരെ വ്യാഴാഴ്ച പോലീസ് കമ്മീഷണര്‍ക്കും, കളക്ടര്‍ക്കും എംകെ രാഘവന് പരാതിനല്‍കിയിട്ടുണ്ട്.