Section

malabari-logo-mobile

“മഞ്ഞയില്‍ പുള്ളികളുള്ള മാധ്യമ പ്രവര്‍ത്തനം” മാധ്യമാശ്ലീലങ്ങളെ വിമര്‍ശിച്ച് ദീപക് നാരായണന്‍

HIGHLIGHTS : രാജ്യം എറ്റവും നിര്‍ണ്ണായകമായ കാണുന്ന ഒരു ജനാധിപത്യപ്രക്രിയക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, രാഷ്ട്രീയ

രാജ്യം എറ്റവും നിര്‍ണ്ണായകമായി കാണുന്ന ഒരു ജനാധിപത്യപ്രക്രിയക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, രാഷ്ട്രീയ പ്രമേയങ്ങളെ അദൃശ്യവല്‍ക്കിരിച്ച് അരികുകാഴ്ചകളില്‍ അഭിരമിക്കുന്ന മാധ്യമാശ്ലീലങ്ങള്‍ക്കെതിരെ
നിശിത വിമര്‍ശനവുമായി ഡോക്യമെന്ററി സംവിധായകനും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ ദീപക് നാരായണന്‍.

ഇന്നലെ ഒരു ദിവസത്തെ ദൃശ്യമാധ്യമകാഴ്ചകളെ മുന്‍നിര്‍ത്തിയുള്ള ദീപക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.
കേരളത്തിന്റെ സമരതീഷ്ണമായ മാധ്യമചരിത്രം ഓര്‍മ്മിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റ് എത്തിനില്‍ക്കുന്ന വൈപര്യത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
ദീപക് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

sameeksha-malabarinews

‘മഞ്ഞയില്‍ പുള്ളികളുള്ള
മാധ്യമ പ്രവര്‍ത്തനം ..’

രാഷട്രീയ പ്രവര്‍ത്തനത്തിനൊപ്പമോ അതിലധികമോ തീവ്രമായ അനുഭവങ്ങളില്‍ കൂടി കടന്ന് വന്നതാണ് കേരളത്തിന്റെ വ്യത്താന്ത വിന്യാസ യത്‌നങ്ങളൊക്കെയും .നാടുകടത്തപ്പെട്ട പത്രാധിപന്‍മാരും കണ്ടുകെട്ടപ്പെട്ട അച്ഛടിശാലകളും അത്ര വിദൂരഭുതകാലമല്ല .ദേശീയ സ്വാതന്ത്ര്യ സമരം സമ്മാനിച്ചത് കേവല സ്വാതന്ത്ര്യം മാത്രമായിരുന്നില്ല ,മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പോലെയുള്ള ഒരു നിലപാടിനേയും ‘ദൈവം തെറ്റു ചെയ്താലും ഞാനത് റിപ്പോര്‍ട്ട് ചെയ്യും ‘ എന്ന ഒരാര്‍ജ്ജവത്തേയും കൂടിയാണ് .നാവടക്കാന്‍ പറഞ്ഞ കാലത്തും ‘കിരാത പര്‍വ ‘ങ്ങള്‍ തിരഞ്ഞു പോയവരില്‍ ഉണ്ടായിരുന്നു അതിന്റെ നേരവകാശികള്‍ .
പത്ത് പതിനഞ്ചോളം ദൃശ്യകണ്ണാടി ചുവരുകള്‍ക്കകത്ത് നിന്ന് സുഭിക്ഷമായി വാര്‍ത്താ പൊയ്കകളില്‍ ആറാടാമെന്ന പ്രലോഭനമുണ്ടിന്ന്.ചാനല്‍ ബട്ടണില്‍ വിരല്‍ തുമ്പൊന്ന് തൊടുകയേ വേണ്ടു ,വാര്‍ത്തകള്‍ വന്നെത്തി പാടിക്കോളും .ആനന്ദ നിര്‍ധരിയില്‍ നിങ്ങളലിഞ്ഞാടുമ്പോള്‍ ചാനല്‍ മാറ്റരുതേ എന്ന് മാത്രമാണ് മായാ വാഗ്ധാനം .ഇന്നലെ ഒരൊറ്റ ദിവസത്തെ ജനപ്രിയ മാധ്യമ ലീലകള്‍ മാത്രം മതി ഈ അറുവഷളന്‍ പപ്പരാസി കുട്ടത്തിന്റെ മാധ്യമാ ധമവ്യത്തികളുടെ ആഴവും അന്തസ്സില്ലായ്മയും വെളിവാകുന്നതിന് .

തങ്ങള്‍തന്നെ നിര്‍മ്മിച്ചെടുത്ത ഒരു രാഘവവിഗ്രഹം പൊടിഞ്ഞുമണ്ണടിഞ്ഞതില്‍ ഇവര്‍ക്കുള്ള മനോവിഷമം മനസ്സിലാക്കാം.ഏട്ടന്‍ എട്ടു നിലയില്‍ വിണപ്പോള്‍ പാലിച്ച മൗനം മനുഷ്യ സഹജമാകാം .അത് മറച്ച് വെക്കാന്‍ കാണിച്ച അധമത്വത്തിന് പക്ഷെ മാധ്യമ ചരിത്രത്തില്‍ മാപ്പുണ്ടാകില്ല .അടിയന്തരാവസ്ഥയില്‍ ഏഴു തിരിയുള്ള നിലവിളക്കിനെ കുറിച്ച് കവിതയെഴുതാന്‍ പോയവരെപ്പോലെ ഇവരും ചുരം കയറി . അന്വേഷിച്ചത് പ്രിയങ്കയുടെ സാരിയില്‍ ഉള്ളത് മഞ്ഞയില്‍ കറുത്ത പുള്ളികളാണോ കറുപ്പില്‍ മഞ്ഞപുള്ളികളാണോ എന്ന ദേശിയ പ്രാധാന്യമുള്ള രാഷ്ട്രിയ വിഷയം! മഞ്ഞ സാരി ആകാശ നീലിമയില്‍ അലിഞ്ഞപ്പോള്‍ ഏട്ടന്റെ അളിഞ്ഞ കരച്ചിലിലേക്ക് ഒരു ജമ്പ്കട്ട്!
മഞ്ഞ മാധ്യമ പ്രവര്‍ത്തനം ഉണ്ട് .ഇത് മഞ്ഞയില്‍ പുള്ളികളുള്ള മാധ്യമ പ്രവര്‍ത്തനം .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!