തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

പരപ്പനങ്ങാടി: തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി
മരിച്ചു. പരപ്പനങ്ങാടി കെട്ടുങ്ങല്‍ അഴീക്കല്‍ ജലീലിന്റെ മകള്‍ റുബീന (17) ആണ് മരിച്ചത്.

തൃക്കുളം പതിനാറുങ്ങലിലെ ഇവര്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് (വ്യാഴം) മരിച്ചത്. മകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഉമ്മ സക്കീനക്കും മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചിറമംഗലം മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍:അജ്‌നാസ്, ഹാജറ

Related Articles