Section

malabari-logo-mobile

സപ്ലൈക്കോ കുപ്പിവെള്ളം 11 രൂപയ്ക്ക്

HIGHLIGHTS : കൊച്ചി: കുപ്പിവെള്ളത്തിന്റെ കൊള്ള നിരക്ക് നിയന്ത്രിക്കാന്‍ സപ്ലൈക്കോ. ഇനി സപ്ലൈക്കോയില്‍ നിന്ന് ഒരു ലിറ്റര്‍ വെള്ളം 11 രൂപയ്ക്ക് ലഭിക്കും. സംസ്ഥാനത...

കൊച്ചി: കുപ്പിവെള്ളത്തിന്റെ കൊള്ള നിരക്ക് നിയന്ത്രിക്കാന്‍ സപ്ലൈക്കോ. ഇനി സപ്ലൈക്കോയില്‍ നിന്ന് ഒരു ലിറ്റര്‍ വെള്ളം 11 രൂപയ്ക്ക് ലഭിക്കും. സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ ഔട്ട് ലെറ്റുകള്‍ വഴിയും അംഗീകൃത ഔട്ട് ലെറ്റുകളുടെ കുപ്പിവെള്ളമാണ് വിതരണം നടത്തുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടന്നു.

കുപ്പിവെള്ള നിര്‍മ്മാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഒരു വര്‍ഷം മുമ്പ് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12 രൂപയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പക്കാന്‍ സാധിച്ചിരുന്നില്ല. പൊതുവിപണിയില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് 20 രൂപയാണ് വില.

sameeksha-malabarinews

നിലവില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് എട്ട് രൂപ നിര്‍മാണ ചിലവ് വരുമ്പോള്‍ അത് 12 രൂപയ്ക്ക് മുകളില്‍ വില ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അസോസിയേഷന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!