വളാഞ്ചേരി വട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് പറമ്പിലേക്ക് പാഞ്ഞ് കയറി;ഒഴിവായത് വന്‍ ദുരന്തം

വളാഞ്ചേരി: വട്ടപ്പാറയില്‍ ചരക്ക് ലോറിയില്‍ ഇടിച്ച ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് പറമ്പിലേക്ക് പാഞ്ഞ് കയറി വന്‍ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. വട്ടപ്പാറ സര്‍ക്കിള്‍ ഓഫീസിന് മുന്‍വശത്തെ ഹമ്പിന് സമീപത്ത് ബ്രേക്കിട്ട ചരക്ക് ലോറിയില്‍ ഇടിച്ചാണ് ഗ്യാസ്ടാങ്കര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് സമീപത്തെ കടയിലേക്ക് പാഞ്ഞ് കയറിയത്.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്.

അപകടത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

Share news
error: Content is protected !!
Scroll to Top