ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

തൃശ്ശൂര്‍ : യുഡിഎഫ് കണ്‍വീനറും ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹന്നാനെ നെഞ്ചുവേദനെയ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ച മൂന്നുമണിയോടെയാണ് അദ്ദേഹത്തെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉടനെ തന്നെ അദ്ദേഹത്തെ ആന്‍ജിയോ പ്‌ളാസ്റ്റിക്ക് വിധേയനാക്കി.
ബെന്നി ബെഹന്നാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഇന്നലെത്തെ പ്രചരണപരിപാടികള്‍ കഴിഞ്ഞ് അദ്ദേഹം 11.30 മണിയോടെയാണ് വീട്ടിലെത്തിയത്.

Share news
error: Content is protected !!
Scroll to Top